തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യത്തിന്റെ വില കുറച്ചു. ചില പ്രത്യേക ബ്രാൻഡുകളുടെ മദ്യത്തിനാണ് വില കുറഞ്ഞത്. അര ലിറ്ററിന് 10 മുതൽ 20 രൂപ വരെ വിലകുറഞ്ഞയാണ് റിപ്പോർട്ട്.ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട്. കൂടാതെ 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.
ആവശ്യക്കാർ കൂടുതലുള്ള മദ്യ ബ്രാൻഡുകൾക്കാണ് വിലകുറഞ്ഞത്.വിദേശ നിർമിത മദ്യങ്ങളിൽ ചില ബ്രാൻഡുകളുടെ വിൽപ്പന കാര്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളുടെ നീക്കം. ആറുമാസം മുമ്പ് തന്നെ മദ്യ കമ്പനികളും BEVCO യും തമ്മിൽ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിച്ചിരുന്നു. അതേസമയം, സർക്കാരിന്റെ ജവാൻ ഉൾപ്പെടെയുള്ള മദ്യത്തിന് നിലവിലെ വിലയിൽ മാറ്റമില്ല. മാത്രമല്ല ജവാൻ ആവശ്യാനുസരണം കിട്ടാനില്ല എന്നും റിപ്പോർട്ട്. 80 ശതമാനത്തിലധികം ഔട്ട്ലെറ്റുകളിലും സർക്കാരിന്റെ മദ്യം ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. തിരുവനന്തപുരത്തുള്ള ചില ഔട്ട്ലെറ്റുകളിൽ മാത്രമാണ് അത് ലഭിക്കുന്നത്.



