കേരളത്തിലെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. സുപ്രധാനമായ ആ തീരുമാനം എന്ന ഡൽഹിയിൽ നിന്ന് ഉണ്ടാകും എന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതായാണ് വിവരം.
സംസ്ഥാനത്തെ മദ്യത്തിന്റെ വില കുറച്ചു. ചില പ്രത്യേക ബ്രാൻഡുകളുടെ മദ്യത്തിനാണ് വില കുറഞ്ഞത്. അര ലിറ്ററിന് 10 മുതൽ 20 രൂപ വരെ വിലകുറഞ്ഞയാണ് റിപ്പോർട്ട്.ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട്. കൂടാതെ 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.
അങ്കമാലിയിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി യുവാവിനെ ചവിട്ടിക്കൊന്നു. ആനയുമായി വന്ന വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് പാർത്ഥസാരഥി എന്ന ആന കൊലപ്പെടുത്തിയത്. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്താണ് സംഭവം. മറ്റൊരു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്നതായിരുന്നു പാർത്ഥസാരഥിയെ. മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായി ആനയെ തളച്ചിട്ടത് ആയിരുന്നു. എന്നാൽ പെട്ടെന്ന് ആന പ്രകോപിതൻ ആവുകയും പ്രദേശത്താകെ ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഓടി നടന്ന് അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. തൊട്ടടുത്ത നിർത്തിവെച്ച ഒരു കാർ പൂർണമായും നശിപ്പിച്ചു. അതേസമയം ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ആയിരുന്ന വിഷ്ണുവിനെ ചവിട്ടി കൊല്ലുകയായിരുന്നു ആന
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമകേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്ത് കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് റിപ്പോർട്ട്. കേസിൽ മറ്റു വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ രഞ്ജിത്തിനെ ആരെങ്കിലും സഹായിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല.ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ഇല്ലെന്നും അന്വേഷണ സംഘം.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് ഇനി ക്രൈബ്രാഞ്ച് അന്വേഷിക്കും.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
നൃത്തം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി മരിച്ചു. പാലാഴി സ്വദേശിയായ കെ പി ഷൈനിയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലെ ക്ഷേത്രത്തിലെ ഉത്സവോഘോഷങ്ങൾക്കിടെയാണ് സംഭവം. യുവതി കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആത്മീയമായ ആഘോഷങ്ങൾ ആഡംബരങ്ങളിലേക്കും അപകടങ്ങളിലേക്കും നീങ്ങുന്നതിനെതിരെ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതിയൻ കതോലിക്ക ബാവ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. ദൈവങ്ങൾ പ്രസാദിക്കുന്നത് വെടിക്കെട്ടിൽ അല്ല എന്നും വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
ചിറയൻകീഴിൽ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ചിറയൻകീഴ് അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷൽ ആണ് മരിച്ചത്. എട്ടു വയസ്സായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപ്ത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടായിരിക്കില്ല.ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂടാതെ കുടമാറ്റത്തിനുള്ള പുഴകളുടെ എണ്ണവും കുറയ്ക്കും. മേളങ്ങളെല്ലാം പതിവുപോലെ നടക്കും
കേരളത്തിന്റെ ശുചിത്വ പ്രതിസന്ധി കേരളം വിദ്യാഭ്യാസത്തിലും സാമൂഹ്യ പുരോഗതിയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി ലോകം മുഴുവൻ അറിയപ്പെടുന്നു. ആരോഗ്യരംഗത്തും മനുഷ്യവികസന സൂചികകളിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ അതേ കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു വലിയ വൈരുധ്യമാണ് പൊതുസ്ഥലങ്ങളിലെ അശുചിത്വം. റോഡിന്റെ വക്കുകൾ, ചാലുകൾ, നദീതീരങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾ, പാലങ്ങൾക്കു കീഴിലുള്ള ഇടങ്ങൾ, ബസ് സ്റ്റാൻഡുകൾ—ഇവിടങ്ങളിലൊക്കെ കെട്ടിക്കിടക്കുന്ന മാലിന്യം ഇന്ന് കേരളത്തിന്റെ പൊതുചിത്രമായി മാറിയിരിക്കുന്നു.പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ പോലും മാലിന്യം തള്ളുന്ന സംഭവങ്ങൾ പതിവാണ്. നഗരസഭയും വിവിധ സർക്കാർ ഏജൻസികളും ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, അടുത്ത ദിവസം തന്നെ വീണ്ടും അതേ സ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് കാണാം.