തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. സുപ്രധാനമായ ആ തീരുമാനം എന്ന ഡൽഹിയിൽ നിന്ന് ഉണ്ടാകും എന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതായാണ് വിവരം. അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിക്കുള്ളിൽ നിന്നും മുന്നണിക്കിടയിൽ നിന്നും വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. മുസ്ലിംലീഗ് അടക്കം ഇപ്പോൾ ഇതിനെ പരസ്യമായി വിമർശിച്ചിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.
കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ മുഖ്യമന്ത്രി ആരാകണമെന്ന് കാര്യത്തിൽ തങ്ങളുടെ നിലപാട് അറിയിക്കും.



