D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു.ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേർക്കായിരുന്നു പരിക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായത്. ആളുകൾ സ്ഥിരമായി എത്താറുള്ള ഉയരം കൂടി ഒരു പ്രദേശമാണിത് ഇവിടെയൊക്കെ എത്തിയതായിരുന്നു വിദ്യാർത്ഥികളും.വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
“തികച്ചും അസ്വീകാര്യം”: ഇറാന്റെ സമാധാന പദ്ധതി ട്രംപ് നിരസിച്ചു
മധ്യപൂർവദേശത്ത് രണ്ട് മാസത്തിലേറെയായി നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു, ടെഹ്‌റാന്റെ നിബന്ധനകൾ പൂർണ്ണമായും അസ്വീകാര്യമാണ് എന്നും ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആഭ്യന്തര സമ്മർദ്ദം വർദ്ധിക്കുന്ന അമേരിക്കൻ കമാൻഡർ-ഇൻ-ചീഫ്, ട്രംപ് യുദ്ധം ആരംഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ടെഹ്‌റാന്റെ ആണവ പദ്ധതി നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
വിദേശയാത്രകൾ കുറയ്ക്കാം, വിദേശികളെ വരവേൽക്കാം: ടൂറിസം മേഖലയുടെ ഉണർവിനായി ‘ഫെയ്ത്ത്’
വിദേശ യാത്രകൾ ഒരു വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് ഒരു ദിവസത്തിന് ശേഷം, വിദേശനാണ്യം നേടുന്നതിനായി കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിൽ തുല്യ ഊന്നൽ നൽകണമെന്ന് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ സംഘടനയായ ഫെയ്ത്ത് തിങ്കളാഴ്ച പറഞ്ഞു.വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ഇന്ത്യയുടെ ടൂറിസം പ്രമോഷൻ ഗണ്യമായി ശക്തിപ്പെടുത്തുക എന്നിവയുൾപ്പെടെ വിവിധ നടപടികൾ സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി (ഫെയ്ത്ത്) ആവശ്യപ്പെട്ടു.
കാത്തിരുന്നു മുഷിയേണ്ട! കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം
കേരളത്തിലെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. സുപ്രധാനമായ ആ തീരുമാനം എന്ന ഡൽഹിയിൽ നിന്ന് ഉണ്ടാകും എന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതായാണ് വിവരം.
കേരളത്തിൽ മദ്യത്തിന്റെ വില കുറച്ചു; ചൊവ്വാഴ്ച തൊട്ട് പുതിയ നിരക്ക്
സംസ്ഥാനത്തെ മദ്യത്തിന്റെ വില കുറച്ചു. ചില പ്രത്യേക ബ്രാൻഡുകളുടെ മദ്യത്തിനാണ് വില കുറഞ്ഞത്. അര ലിറ്ററിന് 10 മുതൽ 20 രൂപ വരെ വിലകുറഞ്ഞയാണ് റിപ്പോർട്ട്.ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട്. കൂടാതെ 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.
തലൈവർ ആരംഭിച്ചിട്ടേ..! തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന നീക്കങ്ങളുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ കോളേജുകൾ ക്ഷേത്രങ്ങൾ മറ്റു ആരാധനാലയങ്ങൾ തുടങ്ങിയവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മദ്യശാലകൾ അടച്ചു പൂട്ടാനാണ് ഉത്തരവ്. ഇപ്രകാരം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ അടച്ചുപൂട്ടും.ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) ആണ് അടച്ചുപൂട്ടുക.സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചു പൂട്ടാനായി നിർദ്ദേശം നൽകിയത്. നിലവിലെ തമിഴ്നാട്ടിലെ നിയമപ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും
മുഖ്യമന്ത്രി പോര്: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നത് ഇപ്പോൾ കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയാണ് വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ നിൽപ്പ്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ എംഎൽഎ സ്ഥാനം പോലും വേണ്ട എന്നാണ് വി ടി സതീശന്റെ നിലപാട്.ഇതിനിടെ ഇതുമായിബന്ധപ്പെട്ട്. വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി. കെസി വേണുഗോപാൽ അനുകൂല ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരോട് ചർച്ച നടത്തൽ അപഹാസ്യമെന്ന് സതീശൻ ക്യാമ്പ്.
ഇന്ധന വില വർദ്ധിക്കും? പ്രതിസന്ധി അല്ല കരുതൽ എന്ന് പ്രതികരണം
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിടയിൽ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇന്ധന വില ഉയർത്തുക, സ്വർണ്ണം, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയുൾപ്പെടെ അവശ്യമല്ലാത്ത ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
Advertisement