മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു.ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേർക്കായിരുന്നു പരിക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായത്. ആളുകൾ സ്ഥിരമായി എത്താറുള്ള ഉയരം കൂടി ഒരു പ്രദേശമാണിത് ഇവിടെയൊക്കെ എത്തിയതായിരുന്നു വിദ്യാർത്ഥികളും.വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
അതേസമയം വടക്കൻ കേരളത്തിൽ ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴയാണ്. നിരവധി സ്ഥലങ്ങളിൽ മഴയിൽ വെള്ളം കയറി. മലപ്പുറത്തും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.



