D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു.ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേർക്കായിരുന്നു പരിക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായത്. ആളുകൾ സ്ഥിരമായി എത്താറുള്ള ഉയരം കൂടി ഒരു പ്രദേശമാണിത് ഇവിടെയൊക്കെ എത്തിയതായിരുന്നു വിദ്യാർത്ഥികളും.വിദ്യാർഥികൾ പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന സമയത്തായിരുന്നു അപകടം ഉണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
മലപ്പുറത്ത് 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി; കുടുംബത്തിനെതിരെ കേസ്
പെൺകുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹമുറപ്പിച്ചത്. ഇത്തരം ഒരു ചടങ്ങ് നടക്കുവാൻ പോകുന്നതിന് കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
‘ജീവിക്കാൻ മാർഗമില്ല’ എന്ന് പറഞ്ഞ് അധ്യാപികയെ വഞ്ചിച്ച് 47 ലക്ഷം തട്ടി: മുൻ വിദ്യാർത്ഥി പിടിയിൽ
മകളുടെ വിവാഹ ആവശ്യങ്ങൾക്കായി അധ്യാപിക വർഷങ്ങളോളം സ്വരുക്കൂട്ടി വെച്ച പണമാണ് വിദ്യാർത്ഥി കബളിപ്പിച്ച് കൈക്കലാക്കിയത്.
Advertisement