സംസ്ഥാനത്തെ മദ്യത്തിന്റെ വില കുറച്ചു. ചില പ്രത്യേക ബ്രാൻഡുകളുടെ മദ്യത്തിനാണ് വില കുറഞ്ഞത്. അര ലിറ്ററിന് 10 മുതൽ 20 രൂപ വരെ വിലകുറഞ്ഞയാണ് റിപ്പോർട്ട്.ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ട്. കൂടാതെ 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും.
തിരഞ്ഞെടുപ്പ് ആഘോഷത്തിനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി എക്സൈസ് സംഘം. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെയാണ് പിടികൂടിയത്.കാളികാവ് വെന്തോടം പടിയിൽ വെച്ച്
എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.