ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നു എന്നും പിന്നീട് രാഹുൽഗാന്ധി പറഞ്ഞതുകൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. തനിക്ക് വലുത് തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് തന്നെ ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കഴിഞ്ഞപ്പോൾ ബിജെപി തന്നെ വ്യക്തിഹത്യ നടത്തി.ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം. പ്രഖ്യാപനം ഉടൻ എന്ന് സൂചന. ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30 ന് നടക്കുമെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി ആരാകും എന്ന് ഇതുവരെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
ലോക്സഭാ ചർച്ചകളിൽ നാടകീയത വളരെ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ, എന്നാൽ 2026 ഏപ്രിൽ 16 ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സഭ അസാധാരണമായ ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഒരു പരമ്പരാഗത വാദമായിരുന്നില്ല, മറിച്ച് രൂപകങ്ങളും കടങ്കതകളും മൂടുപടങ്ങളും നിറഞ്ഞ ഒരു പ്രസംഗമായിരുന്നു. കോൺഗ്രസ് നേതാവ് ഒരു "മാന്ത്രികനെ" കുറിച്ച് സംസാരിച്ചു, നിഗൂഢമായ "16-ാം നമ്പർ" വിളിച്ചു, ദേശീയ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന മറഞ്ഞിരിക്കുന്ന ശക്തികളെക്കുറിച്ച് സൂചന നൽകി
മലയാളം അറിയാത്തവർക്ക് പാട്ട് ഇംഗ്ലീഷിൽ എഴുതിക്കൊടുത്തുവെന്നും അത് പാടുമ്പോൾ സ്വർണം കറ്റതാരപ്പ എന്നേ വരൂ. ഇത് എല്ലാവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അമ്മയെ പറയിപ്പിക്കുന്ന മക്കൾ ആകാൻ പാടുണ്ടോ എന്നും എ എൻ ഷംസീർ ചോദിച്ചു.
ഭീകരവാദികളായ ഹാഫിസ് സയീദ്, മസൂദ് അസർ, ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്
രേന്ദ്ര മോദിയെ പോലൊരു രാഷ്ട്രത്തലവനെ രാഹുല്‍ ഗാന്ധി മനസ്സിലാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി തന്റെ 'ഐ ഹേറ്റ് ഇന്ത്യ' പര്യടനത്തിലേക്ക് തന്നെ മടങ്ങുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു