D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യത്തെ നൂറ് ദിവസം ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കുമെന്ന് റിപ്പോർട്ട്.മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പ് ജൂൺ 15ന് തന്നെ ഉറപ്പാക്കും എന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. അതിനോടനുബന്ധിച്ചുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.

100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. മറ്റു മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ എല്ലാ സ്ത്രീകൾക്കും ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement