തന്റെ 30 വർഷത്തെ കരിയറിൽ നിന്നും മറ്റുള്ളവരിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളികൾ എന്ന രീതിയിലാണ് മറ്റുള്ള ആളുകൾ കാണുന്നതും അവരെ സമീപിക്കുന്നതും. അതിനാൽ തന്നെ അങ്ങനെ ഒരു സ്ത്രീ എന്ന നിലയിൽ പലരോടും പലരീതിയിലും നിലപാടുകൾ വ്യക്തമാക്കിയും തർക്കിച്ചും തന്നെയാണ് ഈ മേഖലയിൽ പിടിച്ചുനിന്നത് എന്ന് രഞ്ജിനി പറയുന്നു. നമ്മൾ നമ്മുടെ നിലപാടി ഉറച്ചു നിന്നാൽ മാത്രമേ ഇത്തരം ആളുകളിൽ നിന്നും രക്ഷനേടാൻ സാധിക്കുമെന്നും രഞ്ജിനി.
ശബരിമല സ്വർണ്ണം ആക്ഷണത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഒപ്പം തന്നെ വിഗ്രഹങ്ങളുടെ പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിലെയും വാതിലിന്റെയും സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
മെറ്റാ എഐ ഉപയോഗിച്ച് 20,225 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ജൂൺ 5 ന് യുഎസ് ലോക്കൽ ഗവൺമെന്റ് ഡാറ്റാ ലംഘന നോട്ടീസിൽ മെറ്റാ റിപ്പോർട്ട് ചെയ്തു. മെയ്‌നിന്റെ അറ്റോർണി ജനറലിന് നൽകിയ നോട്ടീസ് അനുസരിച്ച്, ഏപ്രിൽ 17 നാണ് ലംഘനം നടന്നതെങ്കിലും ഒരു മാസത്തിലധികം കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് കമ്പനി അത് കണ്ടെത്തിയത്.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അക്കൗണ്ട് ലോക്ക് ഔട്ട് ചെയ്തതിന് ശേഷം അവരുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന AI- അസിസ്റ്റഡ് സപ്പോർട്ട് ടൂളിലെ ഇപ്പോൾ പരിഹരിച്ച ഒരു ബഗ് ഹാക്കർമാർ ചൂഷണം ചെയ്‌തതായി കമ്പനി വിശദീകരിച്ചു.
നോർത്ത് ഫിലാഡൽഫിയയിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിൽ പിസ്സ ഡെലിവറി നടത്തിയ 28 കാരനായ ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. എഡ്ജ്ലി സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പുലർച്ചെ 12:30 ന് ശേഷമാണ് വെടിവയ്പ്പ് നടന്നത്. യുവാവിന്റെ തലയിലാണ് വെടിയേറ്റത്. ഉടനെ തന്നെ ഇയാളെ ടെമ്പിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.റെയ്മണ്ട് റോസൻ ഹോംസിലെ ഒരു പ്രോപ്പർട്ടിയിൽ പിസ്സ ഡെലിവറി ചെയ്യുകയായിരുന്നു ഇരയെന്ന് പോലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടുന്നതിന് രംഗബോധവും സ്ഥലകാലബോധവും ഇല്ലാതെ ഇനി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഓടിക്കയറാം എന്ന് ആരും കരുതണ്ട. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പുമായി കേരള പോലീസ് എത്തിയിരിക്കുന്നത്.അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകർത്തുന്നതിന് വേണ്ടി അനാവശ്യമായ ഉന്തും തള്ളും ശ്രദ്ധിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കഴിഞ്ഞദിവസം നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മീഡിയയുടെ അനാവശ്യമായ ഇടപെടലിൽ മകൻ ചന്ദു സലിംകുമാർ പ്രതികരിച്ചിരുന്നു. ഒന്നു മാറി നിൽക്ക് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നിങ്ങനെ വലിയ ശബ്ദത്തിൽ ആയിരുന്നു ചന്ദു ഓൺലൈൻ മീഡിയക്കാരോട് ദേഷ്യത്തോടെ പ്രതികരിച്ചത്. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ ആളുകളുടെ തിരക്കുകൾക്കിടയിൽ അനാവശ്യമായി ഓൺലൈൻ മാധ്യമപ്രവർത്തകർ ഉന്തും തള്ളും സൃഷ്ടിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഇതിനിടെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ.
ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യത്തെ നൂറ് ദിവസം ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കുമെന്ന് റിപ്പോർട്ട്.മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പ് ജൂൺ 15ന് തന്നെ ഉറപ്പാക്കും എന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. അതിനോടനുബന്ധിച്ചുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗവർണറുടെ നീക്കത്തിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്ന് വിമർശിച്ച് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാൻ സാധിക്കില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ വലിയ രീതിയിൽ ഇതിനെതിരെയെല്ലാം ശബ്ദം ഉയർത്തി കൊണ്ടിരുന്ന യുഡിഎഫ് ഈ വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.