D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; കരിയറിൽ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്
തന്റെ 30 വർഷത്തെ കരിയറിൽ നിന്നും മറ്റുള്ളവരിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളികൾ എന്ന രീതിയിലാണ് മറ്റുള്ള ആളുകൾ കാണുന്നതും അവരെ സമീപിക്കുന്നതും. അതിനാൽ തന്നെ അങ്ങനെ ഒരു സ്ത്രീ എന്ന നിലയിൽ പലരോടും പലരീതിയിലും നിലപാടുകൾ വ്യക്തമാക്കിയും തർക്കിച്ചും തന്നെയാണ് ഈ മേഖലയിൽ പിടിച്ചുനിന്നത് എന്ന് രഞ്ജിനി പറയുന്നു. നമ്മൾ നമ്മുടെ നിലപാടി ഉറച്ചു നിന്നാൽ മാത്രമേ ഇത്തരം ആളുകളിൽ നിന്നും രക്ഷനേടാൻ സാധിക്കുമെന്നും രഞ്ജിനി.

തന്റെ 30 വർഷത്തെ കരിയറിൽ നിന്നും മറ്റുള്ളവരിൽ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളികൾ എന്ന രീതിയിലാണ് മറ്റുള്ള ആളുകൾ കാണുന്നതും അവരെ സമീപിക്കുന്നതും. അതിനാൽ തന്നെ അങ്ങനെ ഒരു സ്ത്രീ എന്ന നിലയിൽ പലരോടും പലരീതിയിലും നിലപാടുകൾ വ്യക്തമാക്കിയും തർക്കിച്ചും തന്നെയാണ് ഈ മേഖലയിൽ പിടിച്ചുനിന്നത് എന്ന് രഞ്ജിനി പറയുന്നു. നമ്മൾ നമ്മുടെ നിലപാടി ഉറച്ചു നിന്നാൽ മാത്രമേ ഇത്തരം ആളുകളിൽ നിന്നും രക്ഷനേടാൻ സാധിക്കുമെന്നും രഞ്ജിനി. തന്നോട് കിടക്ക പങ്കിടാൻ ആയി പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രമുഖ നടൻ തനിക്ക് ഷർട്ട് ധരിക്കാത്ത ചിത്രം അയച്ചുതന്നിരുന്നു എന്നും അവർ വെളിപ്പെടുത്തി.പല പ്രോഗ്രാമുകളിലും എത്തുമ്പോൾ പലരും പലരീതിയിലും തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ചു എന്നും അന്ന് തന്നെ നിലപാടുകൾ കൊണ്ട് മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത് എന്നും രഞ്ജിനി വ്യക്തമാക്കി. സിനിമാ മാധ്യമ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് ആളുകൾക്ക് പൊതുവിൽ ഒരു ധാരണയുണ്ട്. ആ രീതിയിൽ നമ്മളോട് ഇടപെടാൻ വരുമ്പോൾ നമ്മുടെ രാഷ്ട്രീയവും നമ്മുടെ നിലപാടും മാത്രമാണ് നമുക്ക് ഇവിടെ സുരക്ഷയെതയോടെ കൂടി നിലനിൽക്കാൻ സഹായകമാക്കുക എന്നും രഞ്ജിനി. ഓൺലൈനിൽ ആൾക്കാരുടെ വെറുപ്പും വിദ്വേഷവും ഒക്കെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് മോഡലിംഗ് ആരംഭിച്ചത്. അന്ന് തുടങ്ങി ഇത്ര വർഷത്തിൽ എത്തുമ്പോൾ തനിക്കെതിരെയുള്ള മോശം കമന്റുകളും വിദേശ പ്രചരണങ്ങളും എല്ലാം താൻ ആസ്വദിച്ചിട്ടുണ്ട് എന്നും രഞ്ജിനി ഹരിദാസ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement