കഴിഞ്ഞദിവസം നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മീഡിയയുടെ അനാവശ്യമായ ഇടപെടലിൽ മകൻ ചന്ദു സലിംകുമാർ പ്രതികരിച്ചിരുന്നു. ഒന്നു മാറി നിൽക്ക് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നിങ്ങനെ വലിയ ശബ്ദത്തിൽ ആയിരുന്നു ചന്ദു ഓൺലൈൻ മീഡിയക്കാരോട് ദേഷ്യത്തോടെ പ്രതികരിച്ചത്. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ ആളുകളുടെ തിരക്കുകൾക്കിടയിൽ അനാവശ്യമായി ഓൺലൈൻ മാധ്യമപ്രവർത്തകർ ഉന്തും തള്ളും സൃഷ്ടിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഇതിനിടെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ. ഒരു കുടുംബം ഹൃദയഭേദകമായ ദുഃഖവും വേദനയും പേറി നിൽക്കുമ്പോൾ അത് ക്ലോസപ്പിൽ ഒപ്പിയെടുക്കാൻ വരുന്ന കഴുകന്മാരെ പോലെയാണ് ഇക്കൂട്ടർ എന്നാണ് സുപ്രിയ മേനോൻ പ്രതികരിച്ചത്.അവസാനത്തെ ആ വിടവാങ്ങൽ ക്ലോസപ്പിൽ എടുക്കാനുള്ള തിരക്കിലാണ് അവർ.ഇരയെ ലക്ഷ്യമിട്ട് അടുത്തേക്ക് പറന്നെത്തുന്ന കഴുകന്മാരെ പോലെ. അതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ സമാധാനത്തോടെ യാത്രയാക്കാൻ ഒന്ന് സമാധാനത്തോടെ കരയാൻ ആ മകനെ നിലവിളിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച് തൽസമയം എല്ലാം പകർത്താനുള്ള ആർത്തിയാണ് ഇവിടെ കാണുന്നത്. ഇത്തരം അവസരങ്ങളിൽ സ്വയം ഒരു നിയന്ത്രണം വേണമെന്നും ഇത് പത്രപ്രവർത്തനം അല്ല ഇത് പ്രദർശനപരതയാണ് എന്നും സുപ്രിയ മേനോൻ കുറ്റപ്പെടുത്തി.



