D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രിയദർശിനി; സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും KSRTCയിൽ സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ
സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15 ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുക. സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും പ്രായ, വരുമാന ഭേദമെന്യേ സൗകര്യം ലഭ്യമാകും. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യത്തെ നൂറ് ദിവസം ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കുമെന്ന് റിപ്പോർട്ട്.മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പ് ജൂൺ 15ന് തന്നെ ഉറപ്പാക്കും എന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. അതിനോടനുബന്ധിച്ചുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.
Advertisement