പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടി തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി നേരിട്ടിട്ടും ഭരണം നഷ്ടപ്പെട്ടിട്ടും ഇനിയും നേതാവാകുന്നത് ശരിയല്ല എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നുവന്നത്. പാർട്ടിക്ക് ഇത്തരത്തിൽ ഒരു വലിയ തകർച്ച ഉണ്ടായിട്ടും അക്കാര്യത്തിൽ പിണറായി വിജയൻ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നും കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനം.
പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.



