പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടി തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി നേരിട്ടിട്ടും ഭരണം നഷ്ടപ്പെട്ടിട്ടും ഇനിയും നേതാവാകുന്നത് ശരിയല്ല എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നുവന്നത്. പാർട്ടിക്ക് ഇത്തരത്തിൽ ഒരു വലിയ തകർച്ച ഉണ്ടായിട്ടും അക്കാര്യത്തിൽ പിണറായി വിജയൻ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നും കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനം.
പിണറായി വിജയൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷനേതായവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതായെ പിണറായി തന്നെ നയിക്കട്ടെ എന്നായിരുന്നു പാർട്ടി എടുത്ത തീരുമാനം.
കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിമുതൽ വാടകവീട്ടിൽ. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിൽ വാടക വീട് എടുത്തു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയാൽ താമസിക്കുക ഇനി ഈ വീട്ടിലായിരിക്കും. പ്രതിപക്ഷത്തെ നയിക്കുക ആരാണ് എന്ന ചോദ്യത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിലെ കനത്ത കുത്തോൽമിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം പി ഗോവിന്ദനും എന്ന് വിമർശനം. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്തത് ശരിയായില്ല.പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു ഫോക്കസ് ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറി. അധികാര കേന്ദ്രീകരണത്തിന് വേണ്ടി എം വി ഗോവിന്ദൻ നടത്തിയ ചില നീക്കങ്ങളും തിരിച്ചടിയായി.തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി എന്നും ഇത് പാർട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചു എന്നും വിമർശനം ഉയർന്നു.
നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും എൽഡിഎഫ് നേതാവുമായ പിണറായി വിജയൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിർപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നുവെന്നും പിണറായി വിജയൻ. മൂന്നാംവട്ടം തുടർച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം പിണറായിയോടുള്ള ജനങ്ങളുടെ എതിർപ്പാണെന്ന് സിപിഐ.പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ ഒരു തവണ പോലും മുഖ്യമന്ത്രി എതിർത്തില്ല.കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്ന് സൂചന.നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷനേതൃസ്ഥാനംപിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിലുള്ള മറ്റു വ്യക്തി. കൂടാതെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് ഇതിനോടകം തന്നെ സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും വിജയിച്ചു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. വിജയിച്ചു എന്ന് പറയുമെങ്കിലും അതൊരു തിളക്കമാർന്ന വിജയമായിരുന്നില്ല. മുക്കിയും മൂളിയും ഇത്തവണ നിയമസഭയിൽ എത്തി എന്ന് മാത്രം പറയാം. ആദ്യത്തെ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ പിണറായി വിജയനെതിരെ കരുത്ത് കാട്ടിയിരുന്നു ബിപി അബ്ദുൽ റഷീദ്. മണിക്കൂറുകൾ നീണ്ട അനശ്വരത്വത്തിൻ ഒടുവിലാണ് മുഖ്യമന്ത്രി വീണ്ടും ലീഡ് തിരിച്ചുപിടിച്ചത്. ഒടുവിൽ ഇപ്പോൾ 19247 വോട്ടുകൾ നേടിയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്നും വിജയിച്ചത്. ആകെ നേടിയ വോട്ട് 85614 ആണ്.