D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറി
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടി തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി നേരിട്ടിട്ടും ഭരണം നഷ്ടപ്പെട്ടിട്ടും ഇനിയും നേതാവാകുന്നത് ശരിയല്ല എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നുവന്നത്. പാർട്ടിക്ക് ഇത്തരത്തിൽ ഒരു വലിയ തകർച്ച ഉണ്ടായിട്ടും അക്കാര്യത്തിൽ പിണറായി വിജയൻ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നും കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനം.
പിണറായി വിജയൻ കേരളത്തിൽ പ്രതിപക്ഷ നേതാവാകും
പിണറായി വിജയൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷനേതായവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതായെ പിണറായി തന്നെ നയിക്കട്ടെ എന്നായിരുന്നു പാർട്ടി എടുത്ത തീരുമാനം.
പ്രതിപക്ഷനേതാവ് പിണറായി വിജയനോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നു മാറ്റി
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്ന് സൂചന.നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്‌. പ്രതിപക്ഷനേതൃസ്ഥാനംപിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിലുള്ള മറ്റു വ്യക്തി. കൂടാതെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് ഇതിനോടകം തന്നെ സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്.
Advertisement