വോട്ടെണ്ണി തുടങ്ങുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കദളിപ്പഴം പാൽ വഴിപാട് നടത്തി ആരാധകർ. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്. ചോതി നക്ഷത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ മറ്റൊരാൾ വിഷ്ണു പൂജയും വഴിപാട് നടത്തിയിട്ടുണ്ട്. അതേസമയം ആദ്യ മണിക്കൂറിൽ യുഡിഎഫ് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ. എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. പിന്നീട് ലീഡ് യുഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ബേപ്പൂരിൽ പി വി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസ് ആണ് മുന്നിൽ.. അമ്പലപ്പുഴയിലും എൽഡിഎഫ് പിന്നിലേക്ക് തള്ളി. ആദ്യമണിക്കൂറകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി സുധാകരൻ ആണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേഷ് ചെന്നിത്തലയും ലീഡ് ചെയ്യുന്നുണ്ട്. കൂടാതെ ധർമ്മടത്ത് പിണറായി വിജയനും പിന്നിലാണ്. 873 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ ഉള്ളത് ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനം ആയിരുന്നു.



