തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയെ തള്ളിപ്പറഞ്ഞ് ട്വന്റി20. NDA യുടെ ഭാഗമായി പ്രവർത്തിച്ചിട്ട് യാതൊരു വിധത്തിലുള്ള ഗുണവും ലഭിച്ചില്ല എന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്.ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായതെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. പിണറായി വിജയനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും അഭിപ്രായപ്പെട്ടു.
ഒറ്റയാനെ പോലെ പൂഞ്ഞാറിൽ ഭരിച്ച പിസി ജോർജിന് ഇത്തവണ മണ്ഡലത്തിൽ ദയനീയമായ തോൽവി. ഈ മോശം അവസ്ഥയിലും തനിക്ക് വോട്ട് ചെയ്ത് ചുരുക്കം ചിലർക്ക് നന്ദി പറഞ്ഞു പിസി ജോർജ്. പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ വിജയിച്ചു.
വോട്ടെണ്ണി തുടങ്ങുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കദളിപ്പഴം പാൽ വഴിപാട് നടത്തി ആരാധകർ. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്. ചോതി നക്ഷത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ മറ്റൊരാൾ വിഷ്ണു പൂജയും വഴിപാട് നടത്തിയിട്ടുണ്ട്. അതേസമയം ആദ്യ മണിക്കൂറിൽ യുഡിഎഫ് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ. എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. പിന്നീട് ലീഡ് യുഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ബേപ്പൂരിൽ പി വി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസ് ആണ് മുന്നിൽ.. അമ്പലപ്പുഴയിലും എൽഡിഎഫ് പിന്നിലേക്ക് തള്ളി.
ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ല എന്നും പകരം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത് എന്നും ആരോപിച്ചാണ് ശ്രീലേഖ പിണങ്ങി ഇറങ്ങിയത്.