D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നന്ദിയുണ്ടേ..! പൂഞ്ഞാറിൽ പിസിക്ക് ദയനീയ തോൽവി; പ്രതികരണം ഇങ്ങനെ
ഒറ്റയാനെ പോലെ പൂഞ്ഞാറിൽ ഭരിച്ച പിസി ജോർജിന് ഇത്തവണ മണ്ഡലത്തിൽ ദയനീയമായ തോൽവി. ഈ മോശം അവസ്ഥയിലും തനിക്ക് വോട്ട് ചെയ്ത് ചുരുക്കം ചിലർക്ക് നന്ദി പറഞ്ഞു പിസി ജോർജ്. പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ വിജയിച്ചു.

കോട്ടയം: ഒറ്റയാനെ പോലെ പൂഞ്ഞാറിൽ ഭരിച്ച പിസി ജോർജിന് ഇത്തവണ മണ്ഡലത്തിൽ ദയനീയമായ തോൽവി. ഈ മോശം അവസ്ഥയിലും തനിക്ക് വോട്ട് ചെയ്ത് ചുരുക്കം ചിലർക്ക് നന്ദി പറഞ്ഞു പിസി ജോർജ്. പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ വിജയിച്ചു.

മണ്ഡലത്തിൽ 36172 വോട്ടുകൾ മാത്രമാണ് പിസി ജോർജിന് നേടാൻ ആയത്. എന്താണ് ബിജെപി കേരളത്തിൽ കൊണ്ടുവരാൻ പോകുന്ന മാറ്റം എന്ന് അറിയുവാൻ ബിജെപിക്ക് മൂന്ന് ഇടങ്ങളിൽ അവസരം നൽകിയ കേരളത്തിലെ നന്ദി എന്നും പിസി ജോർജ് പ്രതികരിച്ചു. നാളെ ഇതുവരെ ഈ നാടിനുവേണ്ടി എങ്ങനെ നിലകൊണ്ടു അതുപോലെ തുടർന്നും പൂഞ്ഞാർ ജനത്തിനൊപ്പം ഒരു പ്രവർത്തകനായി കൂടെയുണ്ടാകും എന്നും പിസി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 56900 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ എം ജെ സെബാസ്റ്റ്യൻ മണ്ഡലത്തിൽ വിജയിച്ചത്. 6693 വോട്ടായിരുന്നു ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement