D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഡിഎഫ് -ബിജെപി ഡീൽ! മന്ത്രി റോജി എം ജോണിനും സർക്കാറിനും എതിരെ ആഞ്ഞടിച്ച് സിപിഎം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗവർണറുടെ നീക്കത്തിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്ന് വിമർശിച്ച് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാൻ സാധിക്കില്ല എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിലപാട് അതാണ് വ്യക്തമാക്കുന്നത് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ വലിയ രീതിയിൽ ഇതിനെതിരെയെല്ലാം ശബ്ദം ഉയർത്തി കൊണ്ടിരുന്ന യുഡിഎഫ് ഈ വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.
” ഇന്ത്യാ സഖ്യം മരിച്ചു, കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു”;DMK സഖ്യത്തിൽ നിന്നും ഒഴിഞ്ഞതിനു പിന്നാലെ വിമർശനവുമായി ബിജെപി
ഇന്ത്യാ സഖ്യത്തിന് വേണ്ടി ഡൽഹിയിൽ നടക്കാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിന് പിന്നാലെ, "ഇന്ത്യാ സഖ്യം മരിച്ച് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു" എന്ന് ബിജെപി വിമർശിച്ചു.2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ബിജെപി സഖ്യത്തെ എതിർക്കുന്നതിനായി കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷം, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ 28 പാർട്ടികൾ 'ഇന്ത്യ-എ' സഖ്യം രൂപീകരിച്ച് ഒന്നിച്ചു. എന്നിരുന്നാലും, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് പരാജയപ്പെട്ടു. മാത്രമല്ല, ഏതാനും സംസ്ഥാനങ്ങളിൽ, ഈ സഖ്യത്തിലെ സംസ്ഥാന പാർട്ടികൾ കോൺഗ്രസിനെ കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇക്കാരണത്താൽ, സഖ്യം മരിച്ചുവെന്ന് ബിജെപി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നത്. ആ സാഹചര്യത്തിൽ, ജൂൺ 8 ന് ഡൽഹിയിൽ ഇന്ത്യ സഖ്യ യോഗം നടക്കും.
കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു; രജനീകാന്തിനൊപ്പം പുതിയ പാർട്ടി?
തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു.ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്നാണ് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
അണ്ണാമലൈ ബിജെപി വിട്ടു പുതിയ പാർട്ടി രൂപീകരിക്കുന്നു?
ബിജെപി വിടുന്നുവെന്നും പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന് ഉപയോഗങ്ങൾക്ക് മറുപടി നൽകി അണ്ണാമലൈ. രണ്ടുദിവസം കാത്തിരിക്കുക എല്ലാത്തിനും ഉള്ള ഉത്തരം താൻ തരാം എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. നിരവധി നാടകീയ വഴിത്തിരിവുകളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയുടെ ആഭ്യന്തര കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ആർത്തവ അവധി സ്ത്രീകൾക്ക് നാണക്കേടല്ലേ? നാട്ടുകാരും വീട്ടുകാരും ഒക്കെ ഇത് അറിയില്ലേ? സർക്കാറിന്റെ നയത്തിനെതിരെ ആർ ശ്രീലേഖ
സർക്കാറിന്റെ നായർ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി എന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇനി ഓരോ മാസവും പെൺകുട്ടികൾ ഇങ്ങനെ ലീവ് എടുക്കുമ്പോൾ നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും ഒക്കെ അറിയില്ലേ ഈ കുട്ടിയുടെ ആർത്തവ ഡേറ്റിനെ കുറിച്ച്. അതിൽ നാണക്കേട് ഒന്നുമില്ലേ എന്താണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളെ അബലകൾ ആകുവാൻ ആണോ എന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇതിനുപകരം എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യ നാപ്കിൻസ് അതിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുകയാണ് വേണ്ടത് പ്രധാനമായും വൃത്തിയുള്ള ശൗചാലയങ്ങൾ ഒരുക്കി നൽകുക എന്നീ കാര്യങ്ങളാണ് സർക്കാർ ഒരുക്കി നൽകേണ്ടത് എന്നും ശ്രീലേഖ വിമർശിച്ചു.
ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരി മുൻനിരയിൽ, രണ്ട് ഡെപ്യൂട്ടികൾ ലഭിച്ചേക്കാം
പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബിജെപിയുടെ സുവേന്ദു അധികാരി മുൻനിരയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം തന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ മമത ബാനർജിയുടെ പിൻഗാമിയാകാൻ അദ്ദേഹം കാത്തിരിക്കുകയാണ്. ഇപ്പോൾ ശ്രദ്ധ സർക്കാർ രൂപീകരണത്തിലേക്ക് തിരിയുമ്പോൾ, അധികാരിയെ സഹായിക്കാൻ സംസ്ഥാനത്തിന് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന.
നന്ദിയുണ്ടേ..! പൂഞ്ഞാറിൽ പിസിക്ക് ദയനീയ തോൽവി; പ്രതികരണം ഇങ്ങനെ
ഒറ്റയാനെ പോലെ പൂഞ്ഞാറിൽ ഭരിച്ച പിസി ജോർജിന് ഇത്തവണ മണ്ഡലത്തിൽ ദയനീയമായ തോൽവി. ഈ മോശം അവസ്ഥയിലും തനിക്ക് വോട്ട് ചെയ്ത് ചുരുക്കം ചിലർക്ക് നന്ദി പറഞ്ഞു പിസി ജോർജ്. പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ വിജയിച്ചു.
ഇന്നുമുതൽ ഞാൻ നേമത്തെ ജനങ്ങളുടെ പ്രധാന സേവകൻ! വിജയത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ
നേമത്തെ കഴിഞ്ഞതവണ വി ശിവൻകുട്ടി പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറന്ന് ബിജെപി. ഒ രാജഗോപാലിന് പിന്നാലെ നേമത്തുനിന്നും രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വിജയിച്ചു. ബിജെപി മത്സരിക്കാൻ ഇറങ്ങിയപ്പോൾ പൂട്ടും താക്കോലും അവരുടെ കയ്യിൽ ആണെന്നാണ് യുഡിഎഫും എൽഡിഎഫും വെല്ലുവിളിച്ചിരുന്നത്. നേമത്തിലെയും ചാത്തന്നൂരിലെയും ജനങ്ങൾ അതിൽ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്.
ജനവിധി വെളിവാകാൻ ഇനി മണിക്കൂറുകൾ മാത്രം — കേരളം ഇടത്തോട്ട് തിരിയുമോ, വലത്തോട്ട് നീങ്ങുമോ, അല്ലെങ്കിൽ തൂക്കുസഭയിലേക്കോ? അടുത്ത അഞ്ചുവർഷം സംസ്ഥാനഭരണം ആരുടെ കരങ്ങളിലാകും
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകളുടെ കാര്യമാണ്. ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങുന്നതോടെ, രാഷ്ട്രീയ കേരളം ശ്വാസംമുട്ടി കാത്തിരിക്കുന്ന കണക്കുകൾ ഒരൊന്നായി പുറത്തുവരും. മുന്നണികളിലെ ആവേശം ഉച്ചസ്ഥിതിയിലാണ് — ഭരണമാറ്റമാണോ, ഭരണത്തുടർച്ചയാണോ, അല്ലെങ്കിൽ തൂക്കുസഭയോ എന്നത് മണിക്കൂറുകൾക്കകം വെളിവാകും. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും, രാഷ്ട്രീയ ചൂട് കുതിച്ചുയരുകയാണ്. ബാലറ്റ് പെട്ടി തുറക്കുന്ന നിമിഷം, അടുത്ത അഞ്ച് വർഷത്തെ കേരളത്തിന്റെ ഭരണം ആരുടെ കൈകളിലാകുമെന്ന് വ്യക്തമായിത്തീരും.
യുഡിഎഫ് വാഴും എൽഡിഎഫ് വീഴും! എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. കൂടാതെ. ബിജെപി 4 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് റിപ്പോർട്ട്.. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ ഫലമാണ് പുറത്തുവന്നത്.ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63-74 വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
വാരണാസിയിൽ 1,050 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ 1,050 കോടി രൂപയിലധികം ചെലവിൽ നിർമ്മിച്ച 48 പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ഏകദേശം 5,300 കോടി രൂപ വിലമതിക്കുന്ന 112 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. വാരണാസി-അസംഗഡ് റോഡ് വീതി കൂട്ടൽ, കസാക്പുര, കാദിപൂർ എന്നിവിടങ്ങളിലെ നിർണായക റെയിൽ മേൽപ്പാലങ്ങൾ തുറക്കൽ, ഭഗവാൻപൂരിൽ 55 എംഎൽഡി ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയാണ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ.
രാഘവ് ഛദ്ദ ഉള്‍പ്പെടെ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിലേക്ക്
രാജ്യസഭയിലെ ആം ആദ്മി പാർട്ടി (എപി) എംപിമാരിൽ വലിയൊരു വിഭാഗത്തോടൊപ്പം രാഘവ് ഛദ്ദ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചകൾക്ക് മുമ്പ് രാഘവ് ഛദ്ദയെ തരംതാഴ്ത്തിയ പാർട്ടി മേധാവിയും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇത് വലിയ തിരിച്ചടിയായി.2012-ൽ ആം ആദ്മി പാർട്ടി രൂപീകരിച്ചതു മുതൽ ചദ്ദ പാർട്ടിയിൽ ഉണ്ടായിരുന്നു, അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ തുടർന്നുണ്ടായ തരംഗത്തിൽ 2015-ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ കെജ്‌രിവാളിന്റെ വിശ്വസ്തനായ ലെഫ്റ്റനന്റായി പ്രവർത്തിച്ചു.
Advertisement