തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു.ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്നാണ് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
അതേസമയം കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട് അണ്ണാമലൈ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും രണ്ടുദിവസത്തിനകം മറുപടി നൽകുമെന്നാണ് പ്രതികരിച്ചത്.ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കുത്തനെ ഇടിഞ്ഞതും തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയിൽ നിന്നും നേരിട്ട അവഗണനയും തനിക്ക് ബിജെപി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ.



