D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.
ട്രംപിന്റെ സമാധാന ആഹ്വനത്തിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു
ഇസ്രായേലോ ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയോ പരസ്യമായി അംഗീകരിച്ചില്ലെങ്കിലും,സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഒരു കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, തെക്കൻ ലെബനനിൽ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് എട്ട് പേർ കൊല്ലപ്പെട്ടതായി യുദ്ധത്തിൽ തകർന്ന രാജ്യത്തെ നാഷണൽ ന്യൂസ് ഏജൻസി (എൻ‌എൻ‌എ) റിപ്പോർട്ട് ചെയ്തു.നബതിഹ് ഗവർണറേറ്റിലെ ജെബ്ചിറ്റ് പട്ടണത്തിൽ ഒരു സസ്യ നഴ്‌സറിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് സിറിയക്കാർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച എൻഎൻഎ അറിയിച്ചു.
ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല; മിഠായി വിതരണത്തിൽ വിശദീകരണവുമായി മുരളീധരൻ
കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി വി മുരളീധരൻ. കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് താൻ പ്രവേശനോത്സവത്തിനായി പോയത്. അതാരും എന്നെ വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല. അവിടെ എത്തിയപ്പോൾ മന്ത്രി എത്തുകയും പരിപാടി തുടങ്ങാൻ ആവുകയും ചെയ്തപ്പോൾ വേഗത്തിൽ കൊടുത്തു തീർക്കാനാണ് താൻ അങ്ങനെ ചെയ്തത്. തൽക്കാലം സംസ്കാരം ശിവൻകുട്ടി അപ്പുപ്പന് നോക്കി പഠിക്കേണ്ട കാര്യം ഇല്ല എന്നും മുരളീധരൻ. വി മുരളീധരൻ സ്കൂളിലെത്തി കുട്ടികൾക്ക് മിഠായി മേശപ്പുറത്ത് എറിഞ്ഞു നൽകിയെന്ന് വിവാദത്തിലാണ് വിശദീകരണം.
ഇന്ത്യ 114 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഒരുങ്ങുന്നു; വ്യോമസേനാ മേധാവി ഫ്രാൻസിൽ
ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് നാല് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിലാണ്. 114 പുതിയ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന സംഭരണ ​​പദ്ധതികളിൽ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, റഫേൽ ജെറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാൻസിന് ഔദ്യോഗിക നിർദ്ദേശം അയച്ചിട്ടുണ്ട്. വില, ഉൽപ്പാദന ശേഷി, ലോജിസ്റ്റിക്സ് പിന്തുണ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫ്രാൻസ് ഇപ്പോൾ നൽകും. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പ്രതികരണം പ്രതീക്ഷിക്കുന്നു.
വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതിയെ പിടികൂടി പോലീസ്
മുഖ്യമന്ത്രി വി.ഡി.സതീശനെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ .ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു; രജനീകാന്തിനൊപ്പം പുതിയ പാർട്ടി?
തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു.ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്നാണ് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
Advertisement