തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ .ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കരുണനെതിരെ ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂലിന്റ പരാതിയിലാണ് പോലീസ് കേസെടുത്തത്. നവ മാധ്യമത്തിലൂടെ എ ഐ നിര്‍മ്മിത ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനും ഇയാള്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നും പോലീസിൽ പരാതി.
ഇതിനുപുറമെ മുഖ്യമന്ത്രി, ഡി ജി പി , സൈബര്‍ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ബി എന്‍ എസ് 192, പോലീസ് ആക്ട് 120 ( 0 ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.



