D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രം പറഞ്ഞു; ആർ ശ്രീലേഖ വേദിയിൽ നിന്നും ഇറങ്ങിപ്പോയി
ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ല എന്നും പകരം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത് എന്നും ആരോപിച്ചാണ് ശ്രീലേഖ പിണങ്ങി ഇറങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയി എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയാണ് ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ല എന്നും പകരം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത് എന്നും ആരോപിച്ചാണ് ശ്രീലേഖ പിണങ്ങി ഇറങ്ങിയത്.

കേന്ദ്രമന്ത്രി എസ്. ജയശങ്കറാണ് ശ്രീലേഖയുടെ പേര് പരാമർശിക്കാതിരുന്നത്.ജയശങ്കർ പേര് പറഞ്ഞത് രാജീവ് ചന്ദ്രശേഖറിൻ്റെ മാത്രം. ഇതോടെ പ്രകോപിതയായ ശ്രീലേഖ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നേതാക്കൾ അനുനയിച്ചാണ് ശ്രീലേഖയെ തിരിച്ചുകൊണ്ടുവന്നത്.വി വി രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമനോട് ശ്രീലേഖ തർക്കിച്ചു.കേന്ദ്രമന്ത്രി എസ് ജയശങ്കർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചത്. ആർ ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തതായിരുന്നു കേന്ദ്രമന്ത്രി എസ് ജയശങ്കർ.

Leave a Reply

Your email address will not be published. Required fields are marked *