പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞ് ബിജെപി പ്രവർത്തകർക്ക്. സംഭവത്തിൽ പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിന്ധുവടക്കം മൂന്നു പേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടി യെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തിയത്.
ഇത് തങ്ങളുടെ ഏരിയ ആണെന്നും ഇങ്ങോട്ട് കടന്നു പോകരുത് എന്നുമായിരുന്നു രമേശ് പിഷാരടിയോട് ബിജെപി അംഗങ്ങളുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. അതേസമയം മണ്ഡലത്തിൽ തടഞ്ഞ സംഭവം തനിക്ക് മാനസികമായി വിഷമമുണ്ടാക്കിയെന്ന് രമേശ് പിഷാരടിയും പ്രതികരിച്ചു.



