സി ജോസഫ് വിജയ് നയിക്കുന്ന തമിഴ്‌നാട് മന്ത്രിസഭയിലേക്ക് പാർട്ടി നിയമസഭാംഗങ്ങളായ എസ് രാജേഷ് കുമാറിനെയും പി വിശ്വനാഥനെയും ഉൾപ്പെടുത്തുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായും മെയ് 21 ന് അവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ ചേരുന്നത് പാർട്ടിക്ക് ഒരു ചരിത്ര നിമിഷമായിരിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. വിജയ് നയിക്കുന്ന മന്ത്രിസഭയിൽ വിസികെ, ഐയുഎംഎൽ നോമിനികളും ചേരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ഇന്ദിരാ ഗ്യാരന്റി'യിലെ ഒന്നാമത്തെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്കെത്താനുള്ള ആദ്യചുവട് വയ്ക്കുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ജൻഡർ ടിക്കറ്റിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയിൽ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് ഉത്തരവിറക്കി.സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുക ആണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്നും റിപ്പോർട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.
ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നതിലൂടെ ബലാത്സംഗത്തിൽ ഇടയാക്കപ്പെട്ടവരെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് രമേശ് പിരാഷാരടി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. രമേശിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
സിന്ധുവടക്കം മൂന്നു പേർക്കെതിരെയാണ് ടൗൺ പോലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വടക്കന്തറയിൽ വച്ചാണ് രമേശ് പിഷാരടി യെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തിയത്.
കാശ്മീരികളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കപ്പെടുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ തനിക്ക് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു