പാലക്കാട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിക്കെതിരെ പോലീസിൽ പരാതിയുമായി മഹിളാമോർച്ച. രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം. മഹിളാമോർച്ചയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് കവിത മേനോൻ ആണ് ജില്ലാ പോലീസ് മേധാവിക്ക് രമേശിനെതിരെ പരാതി നൽകിയത്. ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നതിലൂടെ ബലാത്സംഗത്തിൽ ഇടയാക്കപ്പെട്ടവരെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് രമേശ് പിരാഷാരടി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. രമേശിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇതിനിടെ കഴിഞ്ഞദിവസം രമേശ് പിഷാരടിയെ പാലക്കാട് മണ്ഡലത്തിൽ വച്ച് തടഞ്ഞവ ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തിരുന്നു. പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വടക്കന്തറയിൽ വച്ചായിരുന്നു രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സംഭവത്തിൽ കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.



