D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
F35 തകർന്നതുകൊണ്ടാണോ? അമേരിക്കയുടെ സൈനിക കരുത്ത് വർദ്ധിപ്പിക്കാൻ വമ്പൻ പ്രഖ്യാപനവുമായി ട്രംപ്
ആഭ്യന്തര ക്ഷേമ പദ്ധതികളിൽ വലിയ വെട്ടിക്കുറക്കലുകളും തിരുത്തലുകളും വരുത്തി കൊണ്ടാണ് പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രസിഡണ്ട് ഡൊണാൾഡ് തീരുമാനിച്ചത്.

വാഷിംഗ്ടൺ: വമ്പൻ സൈനിക നക്ഷേപത്തിന് ആഹ്വാനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ആണ് സൈനിക നിക്ഷേപത്തിന് വലിയൊരു തുക മാറ്റിവെച്ചത്. ആഭ്യന്തര ക്ഷേമ പദ്ധതികളിൽ വലിയ വെട്ടിക്കുറക്കലുകളും തിരുത്തലുകളും വരുത്തി കൊണ്ടാണ് പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രസിഡണ്ട് ഡൊണാൾഡ് തീരുമാനിച്ചത്.

പുതിയ നിർദ്ദേശപ്രകാരം 1.5 ട്രില്യൺ ഡോളർ ആണ് വകയിരുത്തിയത്.ഈ തുക നിലവിലെ സാമ്പത്തിക വർഷത്തെ ചെലവിനേക്കാൾ 44% കൂടുതലാണ്. ആറാം ആഴ്ചയിലേക്ക് കടക്കുന്ന നിർണായകമായ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ ഗോൾഡൻ പ്രതിരോധ സംവിധാനം ഒരുക്കുവാനും നീക്കമുണ്ട്. അതേസമയം അമേരിക്കയുടെ F- 35 വിമാനം ഇറാൻ വെടിവെച്ചത് സ്ഥിരീകരിച്ച് അമേരിക്കയും. ഇറാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലാണ് വിമാനം വീണത് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement