ടെക്സസ്: മസാജ് സെന്റർ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സംഭവത്തിൽ യുവതിക്ക് തടവു ശിക്ഷ. ബെഡ്ഫോർഡ് സ്വദേശിനി ഫുജുൻ സുവിനെയാണ്(47) കോടതി 25 വർഷം തടവിന് ശിക്ഷിച്ചത്. ഫുജുൻ സുവിന്റെ മസാജ് പാർലറുകൾ 2023 മുതൽ ബെഡ്ഫോർഡ് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ജോലിക്ക് വേണ്ടി എത്തിയ യുവതിയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയും അവരെ ലൈംഗിക തൊഴിലിന് നിർബന്ധിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തൽ. രാത്രികളിൽ ജോലിക്ക് വേണ്ടി എത്തിയ സ്ത്രീകളെ സ്ഥാപനത്തിനുള്ളിൽ പൂട്ടിയിടാറുണ്ടായിരുന്നു എന്നും ഇരകളുടെ വെളിപ്പെടുത്തൽ.



