D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മേയ് 4ന് കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും; പ്രധാനമന്ത്രി നരേന്ദ്രമോദി
കേരളത്തിൽ ഇത്തവണ ആദ്യമായി ബിജെപി അധികാരത്തിൽ എത്തുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാകുവാൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമാണെന്നും പ്രധാനമന്ത്രി. ബിജെപിയോടുള്ള സ്നേഹം കേരളം മുഴുവൻ കാണുന്നുവെന്നും കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് ആണ് ഇപ്പോൾ തയ്യാറെടുക്കുന്നത് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മെയ് നാലിന് എൻഡിഎ സർക്കാർ അധികാരത്തിലേക്ക് കയറാനുള്ള കൗണ്ട് ഡൗൺ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.

കേരളത്തിൽ ഇത്തവണ ആദ്യമായി ബിജെപി അധികാരത്തിൽ എത്തുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാകുവാൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ചുവർഷക്കാലമായി എൻഡിഎ സ്ഥാനാർത്ഥിയായ അനൂപ് ആന്റണി തന്നോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ആത്മാർത്ഥതയുള്ള വ്യക്തിയാണെന്നും അനൂപ് ആന്റണി തന്റെ സുഹൃത്താണ്. അദ്ദേഹം തനിക്ക് വേണ്ടി രാജ്യം മുഴുവൻ ജോലി ചെയ്തിട്ടുണ്ട് എന്റെ വലംകയാണ് പുതിയ വികസന മുന്നേറ്റത്തിന് കേന്ദ്രമായി തിരുവല്ല മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ദൈവദത്ത ഭൂമിയാണെന്നും വൻ തൊഴിൽ സാധ്യതയാണ് ഇവിടെയുള്ളത് എന്നിട്ടും കേരളം അക്കാര്യത്തിൽ പിന്നിലാണ്. എൽഡിഎഫ് യുഡിഎഫ് സർക്കാർ അതിനായി ഒന്നും തന്നെ ചെയ്യുന്നില്ല.വികസനത്തിന്റെ കാര്യത്തിൽ മുന്നണികളും യാതൊന്നും പ്രവർത്തിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement