D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോഴിക്കോട് യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്
സികെജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യു.ഡി.എഫ്.-എൽ.ഡി.എഫ്. സംഘർഷം. തുടർന്ന് നടന്ന പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.പിക്കും ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു. സികെജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തെത്തുടർന്ന് കഴിഞ്ഞ ദിവസവും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ്. ഇന്ന് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് വൈകുന്നേരം ഇരു വിഭാഗക്കാരും പേരാമ്പ്രയിൽ മാർച്ച് നടത്തുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടെയാണ് ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റത്. പോലീസ് നടപടിക്കിടെ കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *