D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയുടെ രണ്ടാമത്തെ F35 വിമാനവും വെടിവെച്ചിട്ടുവെന്ന് ഇറാൻ
ഈ യുദ്ധവിമാനം തകർത്തിട്ടു എന്ന ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും.

അമേരിക്കയുടെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്- 35 വെടിവെച്ചിട്ടുവെന്ന് ഇറാന്റെ വാർത്ത ഏജൻസി ആയ മെഹർ റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നുവീണു എന്നും പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് തങ്ങളുടെ അത്യാധുനിക വിമാനം ഇറാൻ ലക്ഷ്യമിടുന്നത് എന്നുമാത്രമാണ് അമേരിക്ക പറയുന്നത്. എന്നാൽ വെടിവെച്ചിട്ടു എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും യുഎസ് സെൻട്രൽ കമാൻഡ് നൽകിയിട്ടില്ല. അതേസമയം ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ തക്ക ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് എഫ് 35 എന്നാണ് റിപ്പോർട്ട്.

അങ്ങനെയൊരു പശ്ചാത്തലത്തിൽ ഈ യുദ്ധവിമാനം തകർത്തിട്ടു എന്ന ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും. അതേസമയം വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നും പൈലറ്റ് സുരക്ഷിതൻ ആണെന്നും ആണ് അമേരിക്കൻ വക്താവ് ക്യാപ്റ്റൻ ടീം ഹോക്കിംഗ്സ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇറാന്റെ വെടിയേറ്റാണ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *