D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ഡൊണാൾ‍ഡ് ട്രംപ് പുറത്താക്കി
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് അവരെ പ്രശംസിക്കുകയും സ്വകാര്യ മേഖലയിലെ റോളിലേക്ക് ഇവർ സേവനം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം മാർച്ചിൽ ഹോം ലാൻഡ് സെക്യൂരിറ്റി മേധാവി സ്ഥാനത്ത് നിന്ന് ക്രിസ്റ്റി നോയിമിനെയും പുറത്താക്കിയിരുന്നു.

വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ അമേരിക്കയുടെ ഉന്നത നിയമ നിർവഹണ ഉദ്യോഗസ്ഥ എന്ന സ്ഥാനത്ത് നിന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ചെയ്തു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് അവരെ പ്രശംസിക്കുകയും സ്വകാര്യ മേഖലയിലെ റോളിലേക്ക് ഇവർ സേവനം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം മാർച്ചിൽ ഹോം ലാൻഡ് സെക്യൂരിറ്റി മേധാവി സ്ഥാനത്ത് നിന്ന് ക്രിസ്റ്റി നോയിമിനെയും പുറത്താക്കിയിരുന്നു.

ഇതോടെ ട്രംപ് ഭരണകൂടത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥയാണ് ഇവർ.ബോണ്ടിക്ക് പകരം മുൻ ഡെപ്യൂട്ടി ടോഡ് ബ്ലാഞ്ചെ നിയമിക്കപ്പെടും.തൻറെ അറ്റോർണി ജനറൽ പദവി ഒരു ജീവിതകാലത്തെ ബഹുമതി ആയിരുന്നുവെന്ന് പാം ബോണ്ടി പറഞ്ഞു. തന്റെ പുതിയ സ്വകാര്യ മേഖലയിലെ സ്ഥാനത്ത് അത് താൻ തിരിച്ചറിഞ്ഞില്ലെന്നും പ്രസിഡന്റ് ട്രംപിനും ഈ ഭരണകൂടത്തിനും വേണ്ടി പോരാടുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *