D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞങ്ങടെ മുഖ്യമന്ത്രി വിഡിഎസ്; സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
ആരാകും മുഖ്യമന്ത്രി? വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം, കെ സിക്ക് 46 MLAമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ച് 8 പേർ
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോ​ദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
എംപിമാര്‍ മത്സരിക്കേണ്ടന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസം’; കെസി വേണുഗോപാലിനെതിരെ ഓർത്തഡോക്സ് സഭ
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവേ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് വിമർശനം. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു
മുഖ്യമന്ത്രി ചർച്ച: ഫ്ലക്സ് ബോർഡുകളെല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ സി വേണുഗോപാൽ മുഖ്യമന്ത്രി?അമ്പതോളം എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന
കേരളത്തിലെ യുഡിഎഫിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാജ്യതലസ്ഥാനത്തെത്തിയ കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ ഉഗ്രൻ സ്വീകരണം. കെ സി വേണുഗോപാലിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ ലഭിച്ചതായി റിപ്പോർട്ട് . കെസിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് പ്രതികരിക്കുകയും ചെയ്തു.
തൃക്കരിപ്പൂരിലും യുഡിഎഫ് മാജിക്! സന്ദീപ് വാര്യർക്ക് മിന്നും വിജയം
ഇടതിന്റെ കോട്ടയായ തൃക്കരിപ്പൂരിലും യുഡിഎഫ് അസാധാരണമായ മത്സരമാണ് കാഴ്ചവച്ചത്. സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വമ്പൻ വിജയമാണ് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപിലൂടെ യുഡിഎഫ് പിടിച്ചെടുത്തത് .സന്ദീപ് വാര്യർ തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് . ​മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മറികടന്നത് അച്ഛന്റെ ഭൂരിപക്ഷം; വമ്പിച്ച വിജയം
പുതുപ്പള്ളിയിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ചാണ്ടി ഉമ്മൻ. ഇതോടെ അച്ഛൻ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും മകൻ മറികടന്നിരിക്കുകയാണ്. ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകിയത് 52907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ്. വളരെ വ്യത്യസ്തമായ പ്രചരണ ശൈലിയായിരുന്നു ചാണ്ടിയമ്മൻ പിന്തുടർന്നത്. ഫ്ലക്സ് ബോർഡുകളോ പോസ്റ്ററുകളോ ഇല്ലാതെ സൈക്കിളിൽ യാത്ര ചെയ്താണ് ജനങ്ങളോട് സംവതിക്കാനായിചാണ്ടി ഉമ്മൻ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ ഒഴുക്കുന്ന പതിവി രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി ആയിരുന്നു ഈ പ്രചരണ രീതി.
“കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച”; ഇന്ന് ടിപിയുടെ രക്തസാക്ഷിത്വ ദിനം കൂടി
ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ വടകരയിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തിൽ മുന്നേറി കെ കെ രമ. രമയ്ക്ക് മണ്ഡലത്തിൽ 8000ത്തിന് അടുത്ത് ഭൂരിപക്ഷമാണ് നേടാൻ ആയത്. വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ തന്റെ ഭർത്താവും സിപിഎം നേതാവുമായിരുന്ന ടിപി ചന്ദ്രശേഖരനെ അനുസ്മരിച്ച് കെ കെ രമ. പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമേ ഇതു മതി. കുലംകുത്തി എന്ന ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ട കാലത്തിനുശേഷം ടി പി ചന്ദ്രശേഖരന് കഴിഞ്ഞു എന്നാണ് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്.
മറ്റാരുണ്ട് എന്നല്ലേ ചോദ്യം? ഞങ്ങളുണ്ട്! പോസ്റ്റുമായി വി ഡി സതീശൻ
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച സീറ്റുകളുടെ വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ്മായി മുൻപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിന്റെ ആപ്തവാക്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് സതീശന്റെ മറുപടി. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ മറ്റാരുണ്ടെന്ന് നിങ്ങൾ ചോദിച്ചില്ലേ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ.. ടീം യുഡിഎഫ് കേരളം ജയിച്ചു ഇനി യുഡിഎഫ് നയിക്കും എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
രമേഷ് പിഷാരടിയെ കൈപിടിച്ചു കയറ്റി പാലക്കാട്; പാലക്കാട് വിജയിച്ചു
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളം മുറ്റം നോക്കിയ ഒരു മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ നടൻ രമേഷ് പിഷാരടി വിജയിച്ചു. 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേരടി പാലക്കാട് നിന്നും വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രമേശ് പിഷാരടിക്ക് 55302 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രൻ 42880 ഫോട്ടോകളോടെ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അതേസമ എൽഡിഎഫ്ന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം ആർ റസാഖിനെ ഇരുപത്തിയേഴ്‌ത്തി ഇരുനൂറ്റി എഴുപത്തിയേഴ് വോട്ടുകളെ നേടാൻ സാധിച്ചിട്ടുള്ളൂ. അതേസമയം രമേശ് പിഷാരിയുടെ വിജയം അപ്രതീക്ഷിതമാണെന്നും പറയാൻ സാധിക്കും.
അൻവർ കമ്മലിടാൻ റെഡിയല്ലേ? പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ വിജയിച്ചു
2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്.81849 വോട്ടുകളാണ് മണ്ഡലത്തിൽ മുഹമ്മദ് റിയാസ് നേടിയത്. അതേസമയം പി വി അൻവർ മണ്ഡലത്തിൽ തോറ്റ സ്ഥിതിക്ക് നേരത്തെ നടത്തിയ വെല്ലുവിളികൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും എന്നായിരുന്നു പി വി അൻവറിന്റെ വെല്ലുവിളി. ഇനി അതും കൂടി രാഷ്ട്രീയ കേരളം സാക്ഷിയാകുമോ എന്നാണ് ചർച്ച.
ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വിജയന് കദളിപ്പഴം വഴിപാട്; പോസ്റ്റൽ വോട്ടുകളിൽ UDF മുന്നിൽ
വോട്ടെണ്ണി തുടങ്ങുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കദളിപ്പഴം പാൽ വഴിപാട് നടത്തി ആരാധകർ. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്. ചോതി നക്ഷത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ മറ്റൊരാൾ വിഷ്ണു പൂജയും വഴിപാട് നടത്തിയിട്ടുണ്ട്. അതേസമയം ആദ്യ മണിക്കൂറിൽ യുഡിഎഫ് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ. എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. പിന്നീട് ലീഡ് യുഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ബേപ്പൂരിൽ പി വി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസ് ആണ് മുന്നിൽ.. അമ്പലപ്പുഴയിലും എൽഡിഎഫ് പിന്നിലേക്ക് തള്ളി.
Advertisement