സലിം കുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രോഗബാധിതനായി കിടന്ന സലിംകുമാറിനെതിരെ വലിയ രീതിയിലുള്ള അറ്റാക്കാണ് സോഷ്യൽ ഇടങ്ങളിൽ നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പോയി ചത്തൂടെ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ അതിനുമാത്രം അയാൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് വി ഡി സതീശൻ ചോദിച്ചു. മരിച്ചു കഴിഞ്ഞതിനുശേഷവും അദ്ദേഹത്തിന് എതിരെ വലിയ രീതിയിലുള്ള അറ്റാക്കുകളാണ് നടന്നത്.നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടനാണ്, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍. രാഷ്ട്രീയത്തിന്റെ പേരിൽ ഒരാൾ അസുഖം ബാധിച്ചു കിടക്കുമ്പോൾ ഈ രീതിയിൽ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അദ്ദേഹം മരണപ്പെട്ടു കഴിഞ്ഞപ്പോൾ മൃതദേഹം സംസ്കരിക്കുന്നതിന് അവിടെ ഉണ്ടായ മീഡിയ അതിക്രമത്തിനെതിരെയും അദ്ദേഹം സംസാരിച്ചു. കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയിരുന്നുവെന്നും താന്‍ ആണ് അതിനെതിരെ ആദ്യം പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



