മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി എത്തി നടൻ മോഹൻലാൽ. കേരളം മുഖ്യമന്ത്രി വി സതീശന് വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്, ഒരാളെ മുഖ്യമന്ത്രിയായി ലഭിക്കാൻ വേണ്ടി കേരളം മുറവിളി കൂട്ടിയ സംഭവം ആദ്യത്തേത് എന്നും മോഹൻലാൽ പറഞ്ഞു.വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ ചടങ്ങിൽ പറഞ്ഞു.മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഭൂമിയിലെ മനോഹരമായ സ്ഥലത്തെ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ നാടിന്റെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്നതിനൊപ്പം തന്നെ കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ മുതലായ വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഊന്നി പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ പ്രസംഗം നടത്തിയത്.



