മുഖ്യമന്ത്രി വി ഡി സതീശന്റെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.ഇടുക്കി നെടുങ്കണ്ടം കെഎസ്ആർടിസി യൂണിറ്റിലെ ഡൈവർ സുനിൽകുമാറിനെതിരെയാണ് അച്ചടക്ക നടപടി.കോട്ടയം സിഎംഡി സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഷോബി പി വിജയന് നടത്തിയ അന്വേഷണത്തിൽ സുനിൽകുമാർ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ അടക്കം അധിക്ഷേപിച്ച രംഗത്ത് വരരുത് എന്ന് ചട്ടം നിലനിൽക്കെയാണ് സുനിൽകുമാറിന്റെ ഈ നീക്കം.താൻ ചെയ്ത തെറ്റിന്റെ തീവ്രത മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇയാള്‍ പോസ്റ്റിട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞു.ഇതിനു പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു



