D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വന്ദേമാതര വിവാദത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു; മുഹമ്മദ് റിയാസ്
യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്മായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരിയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വന്ദേമാതരത്തിൻ്റെ ആദ്യ ഈരടികൾക്ക് പകരം ഗാനം മുഴുവനായി പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്നായിരുന്നുവെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്മായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരിയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വന്ദേമാതരത്തിൻ്റെ ആദ്യ ഈരടികൾക്ക് പകരം ഗാനം മുഴുവനായി പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്നായിരുന്നുവെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം

യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്. യഥാർത്ഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നു.

ഞങ്ങൾ ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ക്രിയാത്മക പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിർവ്വഹിക്കപ്പെട്ടിരിക്കുകയാണ്.

വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ ഉന്നയിക്കുന്നില്ല.

കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement