D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
” തല പോയാലും പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കരുത് ” ; മുഹമ്മദ് റിയാസ്
ഈഡി റേഡിൽ പ്രതിഷേധവുമായി മുൻമന്ത്രിയും എംഎൽഎയും ആയ പി എ മുഹമ്മദ് റിയാസ്. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും കൂടാതെ കോഴിക്കോടുള്ള മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതൊന്നും കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തുവാൻ നോക്കരുത്. കേന്ദ്രസർക്കാരും സംഘപരിവാറും കാണിക്കുന്ന തെറ്റായ നിലപാടുകളെ ഇനിയും തുറന്നു കാണിക്കും.ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വന്ദേമാതര വിവാദത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു; മുഹമ്മദ് റിയാസ്
യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്മായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരിയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വന്ദേമാതരത്തിൻ്റെ ആദ്യ ഈരടികൾക്ക് പകരം ഗാനം മുഴുവനായി പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്നായിരുന്നുവെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
Advertisement