തിരുവനന്തപുരം: കേരളത്തിന്റെ 13 മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവത്തിന്റെ നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അധികാരത്തിലേറിയത്. 14 പുതുമുഖങ്ങൾ ഉൾപ്പെടെ 21 പേരടങ്ങിയ മന്ത്രിസഭയാണ് അധികാരത്തിൽ എത്തിയിരിക്കുന്നത്. സത്യപ്രഖ്യാപനം നേരിട്ടു കാണാനായി പതിനായിരക്കണക്കിന് അണികളും ജനങ്ങളും ആണ് തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാതവണത്തേതിൽ നിന്നും വളരെ വ്യത്യസ്തമായി കൊണ്ട് പ്രതിപക്ഷത്തിന് ഉൾപ്പെടെ വേദിയിൽ ഇരിപ്പിടം നൽകി കൊണ്ടാണ് വി ഡി സതീശൻ സർക്കാർ അധികാരത്തിൽ കയറിയത്. മുന്നോട്ടുള്ള ഭരണത്തിൽ പ്രതിപക്ഷത്തിന്റെയും തുല്യ പ്രാധിനിധ്യം ഉറപ്പാക്കും എന്നതാണ് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കിയിരിക്കുന്ന



