D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
1.6 ലക്ഷം കോടി രൂപയുടെ അന്തരം: ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടത്തേക്കാൾ സ്വർണ്ണ വായ്പകൾ കുതിച്ചുയർന്നു
ഇന്ത്യയിലെ സ്വർണ്ണ വായ്പകൾ ആദ്യമായി ക്രെഡിറ്റ് കാർഡ് കടത്തെ മറികടന്നു. ഉയർന്ന സ്വർണ്ണ വിലയും സുരക്ഷിതമല്ലാത്ത വായ്പകൾക്കായുള്ള നിയന്ത്രണ പരിശോധനയും കാരണം ഗാർഹിക വായ്പാ രീതികളിലെ കുത്തനെയുള്ള മാറ്റത്തിന് ഇത് അടിവരയിടുന്നു. സീറോദ ക്യാപിറ്റൽ പങ്കിട്ട ഡാറ്റ പ്രകാരം, കുടിശ്ശികയുള്ള സ്വർണ്ണ വായ്പകൾ ഏകദേശം 4.6 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് ഏകദേശം 3 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശികയേക്കാൾ 57% കൂടുതലാണ്.
ഐആർഎസിനെതിരായ 10 ബില്യൺ ഡോളറിന്റെ കേസ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു
ഇന്റേണൽ റവന്യൂ സർവീസിനെതിരെ 10 ബില്യൺ ഡോളറിന്റെ കേസ് സ്വമേധയാ ഉപേക്ഷിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീങ്ങുന്നു. തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച ഒരു ഫയലിംഗിലാണ് ഇക്കാര്യം പറയുന്നത്. മിയാമി ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഒരു ഫയലിംഗ് പ്രകാരം, ട്രംപും അദ്ദേഹത്തിന്റെ രണ്ട് മൂത്ത മക്കളും ട്രംപ് ഓർഗനൈസേഷനും ചേർന്ന് ഇന്റേണൽ റവന്യൂ സർവീസിനെതിരായ 10 ബില്യൺ ഡോളറിന്റെ കേസ് തിങ്കളാഴ്ച പിൻവലിച്ചു.
പിണറായി വിജയൻ തുടരണം! എന്നെ ഒതുക്കി എന്നത് വ്യാജ പ്രചരണം; കെ കെ ശൈലജ
പ്രതിപക്ഷ നേതാവായി നയിക്കാൻ നല്ലത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് കെ കെ ശൈലജ.തന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണമെന്നും ശൈലജ പറഞ്ഞു.പിണറായി വിജയൻ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പിബി അംഗം ഇരിക്കുമ്പോൾ മറ്റൊരാൾ പ്രതിപക്ഷനേതാവ് ആകുന്നതിലാണ് അസംഗത്യമുള്ളത്. പിണറായി വിജയൻ തന്നെയാകുന്നതിൽ തങ്ങളാരും ഒരു തകരാറും കാണുന്നില്ലെന്നു കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോൽവിയിൽ നിന്ന് പഠിക്കണമെന്നും.
സത്യപ്രതിജ്ഞ ചടങ്ങിൽ നിങ്ങളുടെ ഭാര്യയും മക്കളും എവിടെ പോയി? വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ. സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സ്വന്തം ഭാര്യയും മക്കളും എവിടെ പോയി എന്നാണ് ചോദ്യം. തമിഴ്നാട്ടിലെ മുഴുവൻ സ്ത്രീകളെ മുഖ്യമന്ത്രി ആദ്യം സ്വന്തം മക്കളെയും ഭാര്യയെയും സംരക്ഷിക്കു എന്നും ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ പറഞ്ഞു.ആദ്യം നിങ്ങളുടെ ഭാര്യയ്ക്കും കുട്ടിക്കും മറുപടി നൽകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയോ കുട്ടിയോ പങ്കെടുത്തിരുന്നോ?തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ വിജയ്‌യെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞു.
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു
അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരൻ മരിച്ചു. ഉബൈദിന്റെ മകൻ അമാനാണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടാതെ കിടന്ന പട്ടക്കങ്ങൾ എടുത്ത് കളിക്കുന്നതിനിടയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു. പരിസരപ്രദേശങ്ങളിൽ ആഘോഷങ്ങൾ നടന്ന സ്ഥലത്തു നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കി കൊണ്ടുവന്ന കുട്ടികൾ ഗ്രൗണ്ടിൽ വച്ച് കളിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ എവിടെ നിന്നാണ് പടക്കങ്ങൾ ലഭിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിഷു കഴിഞ്ഞ് സമയത്തും കുട്ടികൾ ഇത്തരത്തിൽ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ
കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര, ആശമാർക്ക് വേതനം വർദ്ധിപ്പിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ
യുഡിഎഫ് സർക്കാർ അധികേരത്തിൽ കയറിയതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് ഉണ്ടാകുമെന്ന് ഉൾപ്പെടെയാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വാഗ്ദാനമായിരുന്ന ഇന്ദിരാഗാന്ധി പ്രകാരം ജൂൺ 15 മുതൽ കെഎസ്ആർടിസി സ്ത്രീകളുടെ യാത്ര സൗജന്യമാക്കുമെന്ന് വ്യക്തമാക്കി. ആശാന്മാരുടെ ഹോണറേറിയം 12000 രൂപയായി ഉയർത്തി.
വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കേരളത്തിന്റെ 13 മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവത്തിന്റെ നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് അധികാരത്തിലേറിയത്.
Advertisement