D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വി ഡി സതീശൻ തന്നെ? കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ആകാംക്ഷകൾക്കൊടുവിൽ ആ തീരുമാനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് വൈകിട്ട് രാഹുൽഗാന്ധിയും മല്ലികാർജുൻ കാർ ഗെയിം തമ്മിലുള്ള അവസാനഘട്ട ചർച്ചയും നടന്നതിനുശേഷം ആണ് തീരുമാനം നാളെ അറിയിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇന്ന് തന്നെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അണികളും നേതാക്കളും എല്ലാം തന്നെ എത്തിച്ചേർന്നിരുന്നു. അവസാനഘട്ട ചർച്ചയിൽ വി ഡി സതീശൻ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ അണികളെല്ലാം തന്നെ വി സതീശന്റെ വസതിയിലേക്ക് അടക്കം എത്തിച്ചേർന്നിരുന്നു. ആ ഘട്ടത്തിലാണ് തീരുമാനം നാളെ ആയിരിക്കുമെന്ന് ജയറാം രമേഷ് അറിയിച്ചത്. ഈ സാഹചര്യത്തിൽ എത്തിച്ചേർന്ന അണികളിലൂടെ എല്ലാം തന്നെ പിരിഞ്ഞു പോകാനും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement