വിജയിക്കായി സുപ്രീംകോടതിയിൽ വീണ്ടും ഹർജി
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിവിയികേയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിജയിക്കുവേണ്ടി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമ സുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയിയെ ക്ഷണിക്കാൻ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ വിജയുടെ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
തമിഴ്നാട്ടിൽ ടിവികെയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ നീക്കങ്ങൾ ആരംഭിച്ചിട്ടില്ല. അതേസമയം ഇന്ന് വൈകിട്ടോടെ VCK യുടെ പിന്തുണ കൂടി വിജയിക്കു ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്ന് രാത്രി തന്നെ സത്യപ്രതിജ്ഞ നടക്കാനും സാധ്യതയുണ്ട്



