D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുഖ്യമന്ത്രി ചർച്ച: ഫ്ലക്സ് ബോർഡുകളെല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം മുഖ്യമന്ത്രി ആരെന്നാ ചോദ്യത്തിന് എംഎൽഎമാരുടെ മനസ്സറിയാൻ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകരാണ്.രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു. നേതാക്കളാരെന്ന് വാര്‍ത്താക്കുറിപ്പിലൂടെ എഐസിസി അറിയിക്കും. നിയമസഭ കക്ഷി യോഗം നടക്കുന്ന ദിവസം നിരീക്ഷകര്‍ സംസ്ഥാനത്തെത്തും

Leave a Reply

Your email address will not be published. Required fields are marked *

Advertisement