D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിജയ് മുഖ്യമന്ത്രി; AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ, സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ​ഗാന്ധിയും
തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ വിജയ്. AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ലഭിച്ചു.വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും റിപ്പോർട്ട്‌.

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ വിജയ്. AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ലഭിച്ചു.വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും റിപ്പോർട്ട്‌.

ടിവികെ ആസ്ഥാനത്ത് എത്തിയ എംഎൽഎമാരെ വിജയ് അണിയിച്ച് സ്വീകരിച്ചു. തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി നാളെ രാവിലെ പതിനൊന്നരയ്ക്ക് സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യും. 108 സീറ്റുകളാണ് ടിവികെ നേടിയത്. എന്നിരുന്നാലും 118 സീറ്റുകളെന്ന മാജിക് നന്പറിലേയ്ക്ക് എത്താൻ വിജയുടെ തമിഴക വെട്രി കഴകത്തിന് സാധിച്ചില്ല.നേരത്തെ എഡിഎംകെ മുന്നണിയിലേയ്ക്ക് വിജയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement