D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എംപിമാര്‍ മത്സരിക്കേണ്ടന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവരുന്നത് വിരോധാഭാസം’; കെസി വേണുഗോപാലിനെതിരെ ഓർത്തഡോക്സ് സഭ
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവേ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് വിമർശനം. എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു
തമിഴ്നാട്ടിൽ സിഎസ്ഐ മധ്യകേരള മഹായിടവക സെക്രട്ടറി ടിടി പ്രവീൺ വിജയിയുടെ മന്ത്രിസഭയിൽ?
തമിഴ്നാട്ടിൽ അപ്രതീക്ഷിതമായ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ പോകുന്ന വിജയിയുടെ ടിവികെയുടെ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന് സൂചന.CSI മധ്യകേരള മഹായിടവക സെക്രട്ടറി പ്രവീൺ മന്ത്രിയാകാൻ സാധ്യതയേറി. കേരളത്തോട് ചേർന്ന് കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിൽ നിന്നാണ് മലയാളിയായ പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടത്.പാറശ്ശാലയോട് ചേർന്ന് തമിഴ്നാട്ടിലുള്ള ചെറിയകൊല്ല സ്വദേശിയാണ് പ്രവീൺ.20970 വോട്ടിനാണ് പ്രവീൺ TVK സ്ഥാനാർഥി മൈക്കിൾ കുമാറിനെ പരാജയപ്പെടുത്തിയത്
മുഖ്യമന്ത്രി ചർച്ച: ഫ്ലക്സ് ബോർഡുകളെല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
വിജയ് മുഖ്യമന്ത്രി; AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ, സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ​ഗാന്ധിയും
തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ വിജയ്. AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ലഭിച്ചു.വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും റിപ്പോർട്ട്‌.
Advertisement