D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രതിപക്ഷനേതാവ് പിണറായി വിജയനോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നു മാറ്റി
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്ന് സൂചന.നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്‌. പ്രതിപക്ഷനേതൃസ്ഥാനംപിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിലുള്ള മറ്റു വ്യക്തി. കൂടാതെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് ഇതിനോടകം തന്നെ സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്ന് സൂചന.നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്‌. പ്രതിപക്ഷനേതൃസ്ഥാനംപിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിലുള്ള മറ്റു വ്യക്തി. കൂടാതെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് ഇതിനോടകം തന്നെ സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും പിണറായി വിജയൻ ഇതുവരെയും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനോട് മാധ്യമങ്ങൾ അഭിപ്രായങ്ങൾ ചോദിച്ചെങ്കിലും ഒന്നു മിണ്ടാതെ ചിരിച്ചുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു.തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. പാർട്ടിയുടെ സ്ഥലങ്ങളിൽ പോലും ഇത്തവണ വോട്ട് നേടാൻ ആകാത്തത് ഇടതുപക്ഷത്തെ സംബന്ധിച്ച് കനത്ത പ്രഹരമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement