D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രതിപക്ഷനേതാവ് പിണറായി വിജയനോ? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നു മാറ്റി
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയേക്കും എന്ന് സൂചന.നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്‌. പ്രതിപക്ഷനേതൃസ്ഥാനംപിണറായി വിജയൻ ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിലുള്ള മറ്റു വ്യക്തി. കൂടാതെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് ഇതിനോടകം തന്നെ സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്.
ഭരണ മാറ്റത്തിന് പിന്നാലെ KIIFB സിഇഒ കെ എം എബ്രഹാം രാജി വെച്ചു
2026 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറിയതായി റിപ്പോർട്ട്‌. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ഇനി ചുമതല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി തന്നെ ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിക്കും കെഎം എബ്രഹാമിനും എതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു.തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു.
ഒരു ഗുണവും ഉണ്ടായില്ല! ബിജെപിയെ തള്ളിപ്പറഞ്ഞ് സാബു എം ജേക്കബ്
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയെ തള്ളിപ്പറഞ്ഞ് ട്വന്റി20. NDA യുടെ ഭാഗമായി പ്രവർത്തിച്ചിട്ട് യാതൊരു വിധത്തിലുള്ള ഗുണവും ലഭിച്ചില്ല എന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്.ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായതെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. പിണറായി വിജയനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും അഭിപ്രായപ്പെട്ടു.
ട്രിച്ചിയിൽ വിജയി ഒഴിയുന്ന സീറ്റിൽ തൃഷ മത്സരിക്കും? അഭ്യൂഹങ്ങൾ ശക്തം
തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രമായി മാറുകയാണ് വിജയേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും. കന്നിയങ്കത്തിൽ തന്നെ 17 സീറ്റ് ആണ് വിജയുടെ പാർട്ടിക്ക് നേടാൻ ആയത്. വിജയിയാകട്ടെ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. സ്റ്റാലിന്റെ ഡിഎംകെ കയ്യടക്കി വച്ചിരുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.പേരമ്പൂരിലും ട്രിച്ചിയിയും വിജയിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനം വിജയ് രാജിവച്ചേ മതിയാകൂ. ഈ മണ്ഡലങ്ങളി‍ല്‍ ഏത് മണ്ഡലം വിജയ് കൈവിടും എന്നതാണ് ചര്‍ച്ച. പതിനാല് ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റ് രാജി വയ്ക്കുകയും വേണം.
കെ സി വേണുഗോപാൽ മുഖ്യമന്ത്രി?അമ്പതോളം എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന
കേരളത്തിലെ യുഡിഎഫിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാജ്യതലസ്ഥാനത്തെത്തിയ കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ ഉഗ്രൻ സ്വീകരണം. കെ സി വേണുഗോപാലിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ ലഭിച്ചതായി റിപ്പോർട്ട് . കെസിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് പ്രതികരിക്കുകയും ചെയ്തു.
പാർട്ടിയാണ് വലുത് നേതാക്കളല്ല! കണ്ണൂരിൽ പിണറായിക്കും ഗോവിന്ദനും എതിരെ അണികൾ
കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ഫ്ലക്സ് ബോർഡുകൾ ഉയരുന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന അടയാളപ്പെടുത്തി എം സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രം വെച്ച് ഇനി ഇവർ നയിക്കട്ടെ എന്നാണ് ഫ്ലക്സ് ബോർഡ് നൽകുന്ന സൂചന. പാർട്ടിയാണ് വലുത് നേതാക്കൾ അല്ല എന്നും ഇനി ഇവർ നയിക്കട്ടെ എന്ന് പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നു.
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. 66 വയസ്സായിരുന്നു. കോട്ടയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. എം സി റോഡിൽ അടൂർ ഏനാത്തായിരുന്നു അപകടമുണ്ടായത്. ഭാര്യ രാജലക്ഷ്മിയുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് നിയന്ത്രണംവിട്ട ലോറി വന്ന് സന്തോഷിന്റെ വാഹനത്തിൽ അടിച്ചത്.
തൃക്കരിപ്പൂരിലും യുഡിഎഫ് മാജിക്! സന്ദീപ് വാര്യർക്ക് മിന്നും വിജയം
ഇടതിന്റെ കോട്ടയായ തൃക്കരിപ്പൂരിലും യുഡിഎഫ് അസാധാരണമായ മത്സരമാണ് കാഴ്ചവച്ചത്. സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വമ്പൻ വിജയമാണ് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം, അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപിലൂടെ യുഡിഎഫ് പിടിച്ചെടുത്തത് .സന്ദീപ് വാര്യർ തൃക്കരിപ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിലെ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയാണ് . ​മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണിത്.
Advertisement