തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രമായി മാറുകയാണ് വിജയേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും. കന്നിയങ്കത്തിൽ തന്നെ 17 സീറ്റ് ആണ് വിജയുടെ പാർട്ടിക്ക് നേടാൻ ആയത്. വിജയിയാകട്ടെ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. സ്റ്റാലിന്റെ ഡിഎംകെ കയ്യടക്കി വച്ചിരുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.പേരമ്പൂരിലും ട്രിച്ചിയിയും വിജയിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനം വിജയ് രാജിവച്ചേ മതിയാകൂ. ഈ മണ്ഡലങ്ങളില്‍ ഏത് മണ്ഡലം വിജയ് കൈവിടും എന്നതാണ് ചര്‍ച്ച. പതിനാല് ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റ് രാജി വയ്ക്കുകയും വേണം.
ഈ സാഹചര്യത്തിൽ തൃച്ചിയിൽ വിജയ് ഒഴിയുന്ന സീറ്റിൽ തൃഷ മത്സരിക്കുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്.
തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. എന്നിരുന്നാലും തൃഷയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കൊന്നും ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.



