തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രമായി മാറുകയാണ് വിജയേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും. കന്നിയങ്കത്തിൽ തന്നെ 17 സീറ്റ് ആണ് വിജയുടെ പാർട്ടിക്ക് നേടാൻ ആയത്. വിജയിയാകട്ടെ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. സ്റ്റാലിന്റെ ഡിഎംകെ കയ്യടക്കി വച്ചിരുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.പേരമ്പൂരിലും ട്രിച്ചിയിയും വിജയിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനം വിജയ് രാജിവച്ചേ മതിയാകൂ. ഈ മണ്ഡലങ്ങളില്‍ ഏത് മണ്ഡലം വിജയ് കൈവിടും എന്നതാണ് ചര്‍ച്ച. പതിനാല് ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റ് രാജി വയ്ക്കുകയും വേണം.